വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, അടുക്കള കത്തി നശിച്ചു

ഫ്രിഡ്ജ് പൂർണ്ണമായും കത്തി നശിച്ചു, അടുക്കളയിലെ ടൈലുകൾ എല്ലാം പൊട്ടിയ അവസ്ഥയിലാണ്. ഈ സമയം അടുക്കളയിലെ ഗ്യാസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു, പക്ഷെ അതിലേക്ക് തീപ്പടരാതിരുന്നത്കൊണ്ട് വൻ ദുരന്തം ഒഴിവായി

മാപ്രാണം : വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള കത്തി നശിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 35 , മാപ്രാണം ബ്ലോക്കിന് സമീപം തൈവളപ്പിൽ ക്ഷേത്രത്തിനു അടുത്തുള്ള കുരിയാപ്പിള്ളി മാഹിന്‍റെ വീട്ടിലെ ഫ്രിഡ്ജ് ആണ് ചൊവാഴ്ച വൈകിട്ട് ആറുമണിയോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ഫ്രിഡ്ജ് പൂർണ്ണമായും കത്തി നശിച്ചു, അടുക്കളയിലെ ടൈലുകൾ എല്ലാം പൊട്ടിയ അവസ്ഥയിലാണ്. ഈ സമയം അടുക്കളയിലെ ഗ്യാസ് പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും. അതിലേക്ക് തീപ്പടരാതിരുന്നത്കൊണ്ട് വൻ ദുരന്തം ഒഴിവായി. ഈ സമയം മാഹിൻറെ അമ്മയും ഭാര്യയും മൂന്നു വയസ്സുള്ള കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top