ശാസ്ത്രിയ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്പിക്മാക്കെയുടെ ആഭിമുഖ്യത്തിൽ ഭരതനാട്യ സോദാഹരണ ക്ലാസ് നടന്നു

പൊറത്തിശ്ശേരി : അന്യംനിന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ കലാരൂപങ്ങളെ പ്രത്യേകിച്ച് ശാസ്ത്രിയ കലകളെ പ്രോത്സാഹിപ്പിക്കുക, തനിമ നിലനിർത്തി വരുന്ന തലമുറകളിലേക്കു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സന്നദ്ധ സഘടനയായ സ്പിക്മാക്കെ (Society for the Promotion of Indian Classical Music and Culture Amongst Youth) എന്ന സാംസ്‌കാരിക പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ തീർത്ഥ പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യത്തിന്‍റെ സോദാഹരണ ക്ലാസ് പൊറത്തിശ്ശേരി മഹാത്മാ എൽ പി & യു.പി സ്കൂളിൽ നടന്നു.

കട്ടികൾക്ക് ഭരതനാട്യത്തെക്കുറിച്ച് താല്പര്യം ഉണർത്താൻ ഉതകുന്നതായിരുന്നു ഈ ശില്പശാല. തൃശൂർ ജില്ലയിലെ തിരഞ്ഞെടുത്ത 60 സ്കൂളുകളിൽ നവംബർ 28 മുതൽ ഡിസംബർ 2 വരെ ശില്പശാല നടക്കും. SPIC MACAYയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോ ഓഡിനേറ്റർ പൂജ വിശദീകരിച്ചു.

ഒന്നര മണിക്കൂർ നീണ്ടുനിന്ന ശില്പശാലയിൽ കുട്ടികൾക്ക് ഭരതനാട്യത്തിൻ്റെ ആദ്യചുവടുകൾ പഠിച്ച് അവതരിപ്പിക്കാനുള്ള അവസരവും നല്കിയിരുന്നു. യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് കെ.എം ബാബുരാജ് ആശംസ നേർന്നു സംസാരിച്ചു. പ്രധാന അധ്യാപിക ലിനി ടീച്ചർ സ്വാഗതവും ബിന്ദു പി.ജി ടീച്ചർ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top