ക്രൈസ്റ്റ് കോളേജിൽ 194 ബിരുദാനന്തരബിരുദ വിദ്യാർഥികളുടെയും 12 ഗവേഷക വിദ്യാർഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ 194 ബിരുദാനന്തരബിരുദ വിദ്യാർഥികളുടെയും 12 ഗവേഷക വിദ്യാർഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ദക്ഷിണാഫ്രിക്കയിലെ സുളുലാൻഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സോളിസ്വ മോട്‌സെ വിശിഷ്ടാതിഥി ആയിരുന്നു.

സി.എം.ഐ സഭയുടെ വികാർ ജനറൽ ഡോ. ജോസി താമരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. പരീക്ഷ കൺട്രോളർ പ്രൊഫ. സുധീർ സെബാസ്റ്റ്യൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാംപള്ളി, പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയി പീണിക്കപറമ്പിൽ ഡയറക്ടർ ഫാ. വിൽസൺ തറയിൽ, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ സഹല എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പളും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഡോ. ഷാജു കെ. വൈ. നന്ദി പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top