ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം നടന്നു

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനത്തിൽ അഡ്വ. കെ.ജി അജയ്കുമാർ പ്രസിഡണ്ടും അഡ്വ. എം.പി. ജയരാജ് സെക്രട്ടറിയുമായി പതിനഞ്ചംഗ കാര്യനിർവ്വഹണ സമിതിയെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : അഭിഭാഷകക്ഷേമ നിധി 25 ലക്ഷമായി ഉയർത്തുക, ജൂനിയർ അഭിഭാഷകർക്കുള്ള സ്റ്റൈപ്പൻ്റ് കൃത്യമായി ലഭ്യമാക്കുക, ന്യായാധിപരുടെ പ്രൊമോഷൻ കാര്യത്തിൽ അഭിഭാഷക സമൂഹത്തിൻ്റെ അഭിപ്രായം കൂടി പരിഗണിക്കാൻ സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ആഹ്വാനങ്ങൾ മുന്നോട്ട് വച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം നടന്നു.

ഇരിങ്ങാലക്കുട ശാന്തം നടനവേദിയിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ സി.ബി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ലാജു ലാസർ, അഡ്വ. എം.എ. ജോയ്, അഡ്വ. കെ.ആർ. ജയന്തി, അഡ്വ. പി.ജെ. ജോബി, അഡ്വ. രാജേഷ് തമ്പാൻ, അഡ്വ കെ.പി. ശ്രീകുമാരനുണ്ണി, എം.എ. കൊച്ചാപ്പു, അഡ്വ. ജിഷ ജോബി എന്നവർ പ്രസംഗിച്ചു.

അഡ്വ. കെ.ജി അജയ്കുമാർ പ്രസിഡണ്ടും അഡ്വ. എം.പി. ജയരാജ് സെക്രട്ടറിയുമായി പതിനഞ്ചംഗ കാര്യനിർവ്വഹണ സമിതി തെരഞ്ഞെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top