തൃശ്ശൂർ ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ എല്ലാ സ്കൂൾ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തൃശ്ശൂർ ജില്ല ചെസ്സ് ടീം ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ നടന്നു. 32 സ്കൂളുകളിൽ നിന്നായി 426 കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം.

ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളി മത്സരങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ വി കുമാരൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top