കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളെ പു.കാ.സ ആദരിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച നിർമ്മല പണിക്കർ എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ ചെന്ന് ആദരിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച കഥകളി ആചാര്യൻ സദനം കൃഷ്ണൻ കുട്ടി ആശാൻ , മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച നിർമ്മല പണിക്കർ എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ ചെന്ന് ആദരിച്ചു.

കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പു.കാ.സ ജില്ലാ വൈസ് പ്രസിഡണ്ടുമായ രേണു രാമനാഥ് ഇരുവരെയും പൊന്നാടയണിയിച്ചു. മേഖല പ്രസിഡൻറ് ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. സോണി ജോൺ, സജുചന്ദ്രൻ എന്നിവർ സംസാരിച്ചു. ആദരവ് ഏറ്റവാങ്ങി സദനം കൃഷ്ണൻ കുട്ടിആശാനും നിർമ്മലപണിക്കരും മറുപടി പ്രസംഗം നടത്തി. ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ഷെറിൻ അഹമ്മദ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top