അപ്പീലുമായി എത്തിയ തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ന് തിരുവാതിരയിൽ ഒന്നാം സ്ഥാനം

വാശിയേറിയ എച്ച്.എസ്.എസ് തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് തൃശ്ശർ വെസ്റ്റ് ഉപജില്ലയിൽ നിന്നും അപ്പീലുമായി എത്തിയ തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ടീം

ഇരിങ്ങാലക്കുട : രണ്ടാം ദിവസത്തെ തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കേരള സ്കൂൾ കലോത്സവം അവസാന ഇനങ്ങളിൽ ഒന്നായ എച്ച്.എസ്.എസ് തിരുവാതിരയിൽ വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് തൃശ്ശർ വെസ്റ്റ് ഉപജില്ലയിൽ നിന്നും അപ്പീലുമായി എത്തിയ തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ടീം. വൈകിയെത്തിയ ഈ വിജയം തൃശൂർ വെസ്റ്റ് ഉപജില്ലയെ പോയിന്റ് നിലയയിൽ രണ്ടാം ദിവസം രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാനും സഹായവുമായി.

ലാളിത്യത്തിൽ തെളിഞ്ഞ തിരുവാതിരയുടെ ലാസ്യ സൗന്ദര്യം ഭാവതാളങ്ങളിൽ നിറച്ച് കലോത്സവ മൂന്നാം വേദിയായ ഗവ. ഗേൾസ് സ്കൂളിൽ നടന്ന മത്സരത്തിലാണ് ലക്ഷ്മി പി ആറിന്റെ നേത്യത്വത്തിലുള്ള വിവേകോദയം സംഘം ഒന്നാം സ്ഥാനം നേടിയത്

തൃശൂർ വെസ്റ്റ് സബ്ജില്ലാ വരടിയത്ത് നടന്നപ്പോൾ അതിൽ രണ്ടാം സ്ഥാനമാണ് പെൺകുട്ടികളുടെ തിരുവാതിരക്ക് തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ന് ലഭിച്ചത്. സംസ്ഥാനതലത്തിൽ സ്കൂളിന് ഈ ഇനത്തിൽ സമ്മാനം കിട്ടാറുണ്ട്. ഇതേതുടർന്ന് അപ്പീലിന് പോകുകയും, ഇവിടെ മത്സരിക്കാൻ എത്തുകയുമാണ് ഉണ്ടായത്. അതിനാൽ തന്നെ രാത്രി ഏറെ വൈകി 9 മണിക്ക് ശേഷം പ്രഖ്യാപിച്ച ഈ മത്സരഫലം ഇവർക്ക് ഇരട്ടി മധുരമുള്ളതാണ്.

ലക്ഷ്മി പി ആർ നൊപ്പം ദേവിക ടി ആർ, മീനാക്ഷി, ലക്ഷ്മി നന്ദ, കൃഷ്ണ എസ് നായർ, പവിത്ര പ്രജിത്, സ്വേതാ സ്നേഹ, നന്ദന സി ജെ, മീനാക്ഷി എന്നിവരാണ് തിരുവാതിരക്ക് കൈകോർത്തത്.

കുന്നംകുളത്തെ ഷീജ കേശവൻ ടീച്ചറാണ് പഠിപ്പിച്ചത്. പ്രിൻസിപ്പൽ വേണുഗോപാൽ, വിവേകോദയം സ്കൂളിലിലെ തന്നെ അധ്യാപകരായ ശൈലജ ടീച്ചർ, ഷീജ ടീച്ചർ, രാമൻ മാസ്റ്റർ എന്നിവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും ഇവർക്ക് ഉണ്ടായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top