സ്പാനിഷ് ചിത്രമായ ” പ്രയേഴ്സ് ഫോർ ദി സ്റ്റോളൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം നേടിയ സ്പാനിഷ് ചിത്രമായ ” പ്രയേഴ്സ് ഫോർ ദി സ്റ്റോളൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മയക്കുമരുന്ന് മാഫിയയും മനുഷ്യക്കടത്തും അരങ്ങ് വാഴുന്ന മെക്സിക്കോയിലെ ഒരു ഗ്രാമത്തിൽ കൗമാരത്തിലേക്ക് കടക്കുന്ന മൂന്ന് പെൺകുട്ടികളുടെ ജീവിതങ്ങളാണ് 110 മിനിറ്റുള്ള ചിത്രം പറയുന്നത്.

94-മത് അക്കാദമി അവാർഡിനായി മെക്സിക്കോയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം വിവിധ ചലച്ചിത്രമേളകളിൽ നിന്നായി ഇരുപതിലധികം അവാർഡുകൾ നേടിയിട്ടുണ്ട്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന് .

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top