വിദ്യാർത്ഥികളെ കയറ്റിയില്ലെങ്കിൽ പൊതുനിരത്തിൽ ബസ് തടയുമെന്ന് എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട : റവന്യൂ ജില്ല കലോത്സവം നടക്കുന്ന ഇരിങ്ങാലക്കുടയിൽ പല വിദ്യാർത്ഥികളെയും ബസുകളിൽ കയറ്റാതെ പോകുന്നത് തികച്ചും വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്നു .എ.ഐ.എസ്.എഫ് . കലോത്സവ ദിനങ്ങളിൽ തിരക്കേറിയ വരുന്ന സമയത്ത് ഫുൾ ടിക്കറ്റ് കൊടുത്തത് യാത്ര ചെയ്യുന്ന യാത്രക്കാരെ അധികമായികയറ്റുന്നതിനു വേണ്ടി വിദ്യാർഥികളെ മാറ്റിനിർത്തുന്ന ബസ് ജീവനക്കാരുടെ സമീപനം പോലീസും ആർ ടി ഒയും തുടങ്ങിയ ഉദ്യോഗസ്ഥത തലത്തിൽ ഇടപെട്ടുകൊണ്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് എ ഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി മിഥുൻപോട്ടക്കാരൻ പ്രസിഡന്റ് എൻ കെ ഹരിഎന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top