റവന്യൂ സ്കൂൾ കലോത്സവം – ഇരിങ്ങാലക്കുടയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന, നാല് ഹോട്ടലുകൾക്കെതിരെ നടപടി

ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ബോബനും മോളി, ഠാണാവിലെ കീർത്തി ഹോട്ടൽ, കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന കഫെ ഡിലൈറ്റ്, ഹോട്ടൽ സുലൈമാനി എന്നിവക്കെതിരെ നടപടി എടുക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു

ഇരിങ്ങാലക്കുട : ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ നാലുദിവസമായി നടക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് നഗരത്തിലെ നാല് ഹോട്ടലുകൾക്കെതിരെ നടപടി.

ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ബോബനും മോളി, ഠാണാവിലെ കീർത്തി ഹോട്ടൽ, കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന കഫെ ഡിലൈറ്റ്, ഹോട്ടൽ സുലൈമാനി എന്നിവക്കെതിരെ നടപടി എടുക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ഗ്രിൽഡ് ചിക്കൻ, ബീഫ്, ചിക്കൻ, പഴകിയ മസാല, നൂഡിൽസ്, സാമ്പാർ എന്നിവയാണ് വിവിധ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തത്. മേഖലയിലെ 10 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ചൂടുള്ള ഭക്ഷണപദാർത്ഥങ്ങളും, വെള്ളവും ഹോട്ടലിൽ എത്തുന്നവർക്ക് നൽകണമെന്നും, അടുക്കളയും സ്റ്റോറും, ഭക്ഷണം വിളമ്പുന്ന സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി വീഴ്ചവർത്തകർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ അനിൽ കെ ജി പറഞ്ഞു.

ഇതിനുപുറമേ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നുണ്ടോ എന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കാനകളിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടുപിടിക്കാനും പരിശോധനകൾ തുടരുന്നു. വിദ്യാലയങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിയമവിരുദ്ധമാണ്.

ഹെൽത്ത് സൂപ്പർവൈസർ അനിൽ കെ.ജിയുടെ നിർദ്ദേശപ്രകാരം നടന്ന ഹോട്ടൽ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കുമാർ ഐ, അജു സിജി, സൂരജ് പി എന്നവർ പങ്കെടുത്തു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top