ഇരിങ്ങാലക്കുടയിൽ ഇനി കലോത്സവനാളുകൾ – റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സ്റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു

ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി യു.പി തലം മുതൽ ഹയർ സെക്കൻഡറി വരെ 7299 വിദ്യാർത്ഥികളാണ് 299 ഇനങ്ങളിലായി മത്സരിക്കുന്നത്. 16 മത്സരവേദികൾ ഒരുങ്ങി കഴിഞ്ഞു. ടൗൺ ഹാൾ ആണ് പ്രധാന വേദി

ഇരിങ്ങാലക്കുട : നാലു ദിവസങ്ങളിലായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന 33 -ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സ്റ്റേജിതര മത്സരങ്ങൾ ഇന്നു രാവിലെ ഗവ. ഗേൾസ് സ്കൂളിൽ ആരംഭിച്ചു. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി യുപി തലം മുതൽ ഹയർ സെക്കൻഡറി വരെ 7299 വിദ്യാർത്ഥികളാണ് 299 ഇനങ്ങളിലായി മത്സരിക്കുന്നത്. 16 മത്സരവേദികൾ ഒരുങ്ങി കഴിഞ്ഞു.

ടൗൺ ഹാൾ ആണ് പ്രധാന വേദി. ഗവ. ബോയ്സ് സ്കൂൾ ഗവ. ഗേൾസ് സ്കൂൾ, ഡോൺ ബോസ്കോ എച്ച് എസ് എസ്, ഇരിങ്ങാലക്കുട ലയൺസ് ഹാൾ, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, ഉണ്ണായിവാര്യർ സ്മാരക കലാനിലയം, സെൻമേരിസ് എച്ച്എസ്എസ്, വ്യാപാര ഭവൻ ഹാൾ, നാഷണൽ എച്ച്എസ്എസ് എന്നിവയാണ് വേദികൾ.

ഗവ. ഗേൾസ് സ്കൂളിലാണ് സംഘാടകസമിതി ഓഫീസ് പ്രവർത്തിച്ചു വരുന്നത്. ഗായത്രി ഹാളിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.

24-ാം തീയതി വ്യാഴാഴ്ച രാവിലെ 9 30ന് മന്ത്രി കെ രാജൻ പ്രധാന വേദിയായ ടൌൺ ഹാളിൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും.

26 തീയതി വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ പ്രത്യേകം സജ്ജീകരിച്ചു 9 ക്ലാസ് റൂമുകളിലാണ് സ്റ്റേജിതര മത്സരങ്ങൾ പുരോഗമിക്കുന്നത്.

ചിത്രരചന (പെൻസിൽ) ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, മലയാളം ഹിന്ദി ഇംഗ്ലീഷ് ഉറുദു കഥാരചന കവിതാരചന ഉപന്യാസ രചന, തമിഴ് കന്നട കവിതാരചന, അറബി കലോത്സവത്തിന്‍റെ ഭാഗമായുള്ള ഖുർആൻ പാരായണം, പദ്യം ചൊല്ലൽ കഥാകഥനം, ഗദ്യ വായന, പദക്കേളി, വിവർത്തനം, നിഘണ്ടു നിർമ്മാണം, അടിക്കുറിപ്പ്, പോസ്റ്റർ രചന, കഥാരചന, ഉപന്യാസം, കവിത രചന എന്നിവയാണ് നടന്നുവരുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top