മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : എട്ടും ഒമ്പതും വയസ്സായ പെൺകുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോ കണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ മാള ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (36) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ.തോമസ് അറസ്റ്റു ചെയ്തു.

ഹരിജന പീഡന നിയമം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ മാസം ഏഴാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. മാള സ്വദേശികളായ കുട്ടികളെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചു വരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇയാൾ രണ്ടായിരത്തി പതിമൂന്നിൽ മാള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസ്സിൽ പ്രതിയായിരുന്നു. മാള ഇൻസ്പെക്ടർ വി.സജിൻശശി, എസ്.ഐ. നീൽ ഹെക്ടർ, സുരേഷ് തച്ചപ്പിള്ളി എ.എസ്.ഐ മാരായ എം.സുമൽ , കെ.വി.ജസ്റ്റിൽ , സീനിയർ സി.പി.ഒ മാരായ എം.എൽ.ജോബി, ഇ.എസ്.ജീവൻ, ജിബിൻ ജോസഫ്, കെ.എസ്.ഉമേഷ് സിന്ധു ജോസഫ് , സാജിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

മുങ്ങിയും പൊങ്ങിയും പ്രതി – വിടാതെ പിൻതുടർന്നു പോലീസ്

പീഡനക്കേസിൽ പ്രതിയായ ശേഷം സരിത്ത് രണ്ടാഴ്ചയായി പോലീസിനെ വെട്ടിച്ച് ഒളിവിൽ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പലരുമായി സൗഹൃദം സ്ഥാപിച്ച്‌ അവരിൽ നിന്ന് മൊബൈൽ നമ്പറുകൾ സംഘടിപ്പിച്ച് ഒരു ദിവസം മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച് അടുത്ത ഒളിസങ്കേതം തേടുകയായിരുന്നു പതിവ്.. ഇങ്ങനെ രണ്ടാഴ്ചക്കുള്ളിൽ ചോറ്റാനിക്കര കോഴിക്കോട്ടു ഉടുപ്പി, കൊല്ലൂർ, ഹുബ്ലി എന്നിവിടങ്ങളിലാണ് ഇയാൾ മുങ്ങി നടന്നിരുന്നത്. ഇടയ്ക്ക് ഒരു സ്ഥലത്ത് മൊബൈൽ ഫോൺ ഓണാക്കി അവിടേക്ക് പോലീസിനെ ആകർഷിച്ച് ഉടൻ തന്നെ മറ്റൊരു സ്ഥലത്തേക്ക് കടക്കും.എന്നാൽ ഇയാളുടെ ഈ കുതന്ത്രത്തിൽ വീഴാതെ കൃത്യമായി വല വിരിച്ച് ഇയാൾക്ക്‌വേണ്ടിയുള്ള ആദ്യ യാത്രയിൽ തന്നെ പോലീസിന് പ്രതിയെ പിടികൂടാനും കഴിഞ്ഞു.

വ്യത്യസ്തനായ സരിത്തിനെ പോലീസ് തിരിച്ചറിഞ്ഞു

വർഷങ്ങളായി താടി വളർത്തി നടന്നിരുന്ന പ്രതി ഒളിവിൽ പോയി ഇടയ്ക്കു വച്ചു താടി വടിച്ച് മീശ വെട്ടിയൊതുക്കി പിടിക്കപ്പെടാതിരിക്കാൻ വ്യത്യസ്തനായി നടക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘത്തിന്റെ നിരീക്ഷണ പാടവമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. നീൽ ഹെക്ടർ സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , ജിബിൻ ജോസഫ് , സി.പിഒ .കെ.എസ് ഉമേഷ് എന്നിവരടങ്ങിയ നാലംഗ സംഘമാണ് 2 ദിവസം മുൻപ് കർണ്ണാടകയിലെ കൊല്ലൂരിലേക്ക് പുറപ്പെട്ടത്. ദിവസങ്ങളായി പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളടക്കം പോലീസ് നീരീക്ഷണത്തിലായിരുന്നു.

സൈബർ രേഖകളടക്കം ലഭ്യമായ വിവരങ്ങളുമായി കർണ്ണാടകയിലെത്തിയ സംഘം കൊല്ലൂരിൽ ലോഡ്ജുകളടക്കം ഇയാൾ ഒളിച്ചു കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അരിച്ചു പറുക്കി . ഇതിനിടെ രാത്രി പ്രതി ആലപ്പുഴ ഭാഗത്തേക്ക് പോകാനൊരുങ്ങുന്നതായി മനസ്സിലാക്കിയ പോലീസ് സംഘം മഫ്തിയിൽ പിൻതുടർന്നു. യാത്രക്കിടെ സൗഹൃദം കൂടി തന്ത്രത്തിൽ ഇയാളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു , തൃശൂരിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കേസ് രാഷ്ട്രീയ പരമായി ഉപയോഗിക്കുവാൻ ശ്രമം നടക്കുന്നതിനു മുൻപു തന്നെ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞത് റൂറൽ പോലീസിനു നേട്ടമായി.. ചില രാഷ്ട്രീയ സംഘടനകൾ പന്തംകുളത്തി പ്രകടനം അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കാനിരിക്കുകയായിരുന്നു അറസ്റ്റ് .

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top