“മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി” ക്യാമ്പയിൻ സംഘടിപ്പിച്ചു

പടിയൂർ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്‍റെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ വി സുകുമാരൻ അധ്യക്ഷനായി.

വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം കുട്ടികളേയും യുവതലമുറയേയും സർവ്വോപരി ഈ നാടിനെ തന്നെ തകർക്കുന്നുവെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഈ നാടിനെ സംരക്ഷിക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും സർക്കാർ മുന്നോട്ട് വയ്ക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ലത സഹദേവൻ കൂട്ടിച്ചേർത്തു.

സിഡിഎസ് ചെയർപേഴ്സൺ യമുന രവീന്ദ്രൻ സ്വാഗതം പറഞ്ഞ ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, വാർഡ് മെമ്പർമാരായ ടി.വി.വിബിൻ, ഷാലി ദീലീപൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top