റവന്യൂ ജില്ല സ്കൂൾ കലോത്സവം ഭക്ഷണശാല ഗായത്രി ഹാളിൽ, കലവറ നിറയ്ക്കലും, പാൽകാച്ചൽ ചടങ്ങും നടത്തി

ഇരിങ്ങാലക്കുട : 33-ാം മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്‍റെ ഭക്ഷണശാല കലവറ നിറക്കലും ,പാൽ കാച്ചൽ ചടങ്ങും നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഗായത്രി ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനും, ഭക്ഷണ കമ്മറ്റി ചെയർമാനുമായ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

വിദ്യഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ സുജ സജീവ് കുമാർ, അംബിക പള്ളിപ്പുറത്ത്, ഡി.ഇ.ഒ. ഷാജി.എസ്, ജസ്റ്റിൻ തോമസ് വി, എ.ഇ.ഒ. ഡോ. നിഷ എം.സി, കൺവീനർ ആന്റോ പി തട്ടിൽ, നഗരസഭ കൗൺസിലർമാർ, അധ്യാപക സംഘടനാ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. നവംബർ 23,24,25 തീയതികളിൽ ഇരിങ്ങാലക്കുടയിലാണ് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം നടക്കുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top