ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ ക്രിസ്തുരാജന്‍റെ തിരുനാൾ നവംബർ 23 മുതൽ 27 വരെ ആഘോഷിക്കും

ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ ക്രിസ്തുരാജന്‍റെ തിരുനാൾ നവംബർ 23 മുതൽ 27 വരെ ആഘോഷിക്കും. 23-ാം തീയതി വൈകിട്ട് 5:45 ന് ക്രൈസ്റ്റ് ആശ്രമം പ്രയോർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി തിരുനാൾ കൊടിയേറ്റം നിർവഹിക്കും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ ക്രിസ്തുരാജന്‍റെ തിരുനാൾ നവംബർ 23 മുതൽ 27 വരെ ആഘോഷിക്കും. 23-ാം തീയതി വൈകിട്ട് 5:45 ന് ക്രൈസ്റ്റ് ആശ്രമം പ്രയോർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി തിരുനാൾ കൊടിയേറ്റം നിർവഹിക്കും. അന്നേദിവസം ആറുമണിക്ക് ആഘോഷമായ ദിവ്യബലി നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുകർമ്മങ്ങൾക്ക് ദേവമാതാ പ്രവിശ്യാ സെക്രട്ടറി ഫാ. വിജിൽ പേങ്ങിപ്പറമ്പിൽ മുഖ്യ കാർമികനായിരിക്കും. വാടച്ചിറ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ജെയിംസ് പള്ളിപ്പാട്ട് വചന സന്ദേശം നൽകും.

25-ാം തീയതി വൈകിട്ട് 6 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് തൃശ്ശൂർ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഷിൻസ് ഓട്ടോക്കാരൻ മുഖ്യ കാർമികനായിരിക്കും. വരന്തരപ്പിള്ളി സെന്റ് പയൻസ് ടെൻത് മൈനർ സെമിനാരി റെക്ടർ ഫാദർ സെൽജോ വെളിയന്നൂർകാരൻ വചന സന്ദേശം നൽകും.

26ന് രാവിലെ 6 30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാദർ ലിൻസ്റ്റൻ ഓലക്കേങ്കിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ഡോ. ജോയ് വട്ടോളി വചന സന്ദേശം നൽകും.തുടർന്ന് ക്രിസ്തുരാജന്‍റെ തിരുസ്വരൂപം എഴുന്നുള്ളിച്ച് വെക്കൽ. വൈകിട്ട് 5 30ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്തസംഘടനകളുടെ വാർഷികവും ബൈബിൾ കലോത്സവവും സെന്റ് തോമസ് കത്തിട്രൽ വികാരി ഫാ. പായസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും.

ക്രൈസ്റ്റ് ആശ്രമം പ്രയോർ ഫാദർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിക്കും. തിരുനാൾ ദിനമായ 27ന് രാവിലെ 9 30ന് പ്രസുദേന്തി വാഴ്ച, 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് തുമ്പൂർ സെന്റ് മാത്യൂസ് ചർച്ച് വികാരി ഫാ. ഷിബു കള്ളാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തൃപ്രയാർ സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാ. പോൾ കള്ളിക്കാടൻ വചന സന്ദേശം നൽകും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലി ഫാ. അരുൺ കരപറമ്പിൽ മുഖ്യ കാർമ്മികൻ ആയിരിക്കും. തുടർന്ന് പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം രാത്രി എട്ടുമണിക്ക് വാദ്യമേള ഫ്യൂഷൻ വർണ്ണമഴ എന്നിവ ഉണ്ടായിരിക്കും.

കഴിഞ്ഞവർഷം തിരുനാളിന്‍റെ ഭാഗമായി ഒരു ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്നു. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്രൈസ്റ്റ് ആശ്രമം പ്രയോർ ഫാദർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ക്രൈസ്റ്റ് ചർച്ച് ഇൻ ചാർജ് ഫാദർ ഡോ. വിൻസെന്റ് നീലങ്കാവിൽ, ജനറൽ കൺവീനർ ജോസ് മംഗലത്ത് പറമ്പിൽ, പബ്ലിസിറ്റി കൺവീനർ സിജു യോഹന്നാൻ, ജോയിന്റ് കൺവീനർമാരായ വിനോയ് പന്തലിപ്പാടൻ, ബാബു ആന്റണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top