ആറാം വട്ടവും ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ

പുരുഷ വിഭാഗം അത്ലറ്റിക്സ്, നേട്ബോൾ, വോളീബോൾ, ഹോക്കി എന്നീ ഇനങ്ങളിലും വനിതാ വിഭാഗത്തിൽ അത്ലറ്റിക്സ്, ക്രോസ്സ് കൺട്രി, ടെന്നീസ്, ടേബിൾ ടെന്നീസ്, സോഫ്റ്റ്‌ ടെന്നീസ്, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവയിലും മിക്സഡ് വിഭാഗത്തിൽ കോർഫ് ബോളിലും ക്രൈസ്റ്റ് ചാമ്പ്യൻസ് ആയിരുന്നു

ഇരിങ്ങാലക്കുട : തുടർച്ചയായി ആറാമതും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഗെയിംസിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓവർഓൾ ചാമ്പ്യൻമാരായി. 747 പോയിന്റാണ് ക്രൈസ്റ്റ് നേടിയത്. വനിതാ വിഭാഗത്തിലും പുരഷ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടി.

പുരുഷ വിഭാഗം അത്ലറ്റിക്സ്, നേട്ബോൾ, വോളീബോൾ, ഹോക്കി എന്നീ ഇനങ്ങളിലും വനിതാ വിഭാഗത്തിൽ അത്ലറ്റിക്സ്, ക്രോസ്സ് കൺട്രി, ടെന്നീസ്, ടേബിൾ ടെന്നീസ്, സോഫ്റ്റ്‌ ടെന്നീസ്, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവയിലും മിക്സഡ് വിഭാഗത്തിൽ കോർഫ് ബോളിലും ക്രൈസ്റ്റ് ചാമ്പ്യൻസ് ആയിരുന്നു. 93 താരങ്ങൾ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുത്തു. നാഷണൽ തലത്തിൽ 50ൽ പരം മെഡലുകളും ക്രൈസ്റ്റ് കോളേജ് കുട്ടികൾ കരസ്തമാക്കി.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കേരള കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ ട്രോഫി സമ്മാനിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാoപള്ളി, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് എന്നിവരും അധ്യാപകരും, പരിശീലകരും, കുട്ടികളും ചേർന്നു ട്രോഫി ഏറ്റുവാങ്ങി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top