അധ്യാപകർക്കായുള്ള ശാസ്ത്രപഥം ഏകദിന പരിശീലനം ഇരിങ്ങാലകുട ബി.ആർ.സിയിൽ നടത്തി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി സയൻസ് അധ്യാപകർക്കായുള്ള ശാസ്ത്രപഥം ഏകദിന പരിശീലനം ഇരിങ്ങാലകുട ബി.ആർ.സിയിൽ നടത്തി. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. നിഷ എം.സി അധ്യക്ഷയായിരുന്നു.

നഗരസഭാ വാർഡ് മെമ്പർ ഫെനി എബിൻ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രബോധം വളർത്തേണ്ട ആവശ്യകതയെ കുറിച്ച് മുഖ്യാതിഥി പ്രശാന്ത് എൻ.സി സംസാരിച്ചു. ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ശ്രീജിത്ത് ഒ എസ് നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top