
ഇരിങ്ങാലക്കുട : സെൻറ് ജോസഫ് കോളേജിൽ ചരിത്രവിഭാഗത്തിന്റെ കീഴിൽ പഴയ കൊച്ചി രാജ്യത്തിലെ പുരാ രേഖകളും ചരിത്രാവശേഷിപ്പുകളും ഉൾക്കൊള്ളുന്ന മ്യൂസിയം സിനിമ താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കർമ്മത്തിൽ പ്രിൻസിപ്പാൾ ഡോ: സിസ്റ്റർ എലൈസ അധ്യക്ഷത വഹിച്ചു. പുരാ രേഖകൾ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ചരിത്ര സംരക്ഷണം എന്ന ദൗത്യത്തെക്കുറിച്ചും സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
മ്യൂസിയം നിർമ്മാണത്തിന് നേതൃത്വം നൽകിയ ഉദയനെ പൊന്നാട അണിയിച്ചാദരിച്ചു. കേരളത്തിൽ ആദ്യമായാണ് കൊച്ചി രാജ്യത്തിന് മാത്രമായി ഒരു മ്യൂസിയം സ്ഥാപിക്കപ്പെടുന്നതെന്ന് ചരിത്രവിഭാഗം മേധാവി സുമിന എം.എസ് പറഞ്ഞു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കോളേജ് പ്രവർത്തി ദിനങ്ങളിൽ മ്യൂസിയം സന്ദർശിക്കാം എന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda