റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ രജിസ്ട്രേഷൻ ഉദ്‌ഘാടനം നിർവഹിച്ചു

മൊത്തം 304 മത്സര ഇനങ്ങളിൽ അഞ്ചെണ്ണം ഒഴിച്ച് 299 മത്സരയിനങ്ങളിലായി ആയിരത്തിലധികം മത്സരാർത്ഥികൾക്ക് ആവശ്യമായ രജിസ്ട്രേഷൻ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇരിങ്ങാലക്കുടയിൽ നവംബർ 23, 24, 25 തിയ്യതികളിൽ ആണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്

ഇരിങ്ങാലക്കുട : 33-ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ രജിസ്ട്രേഷൻ ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഷാജി എസ് ന് കൈമാറി നിർവഹിച്ചു. വിവിധ വേദികളിലായി ഇരിങ്ങാലക്കുടയിൽ നവംബർ 23, 24, 25 തിയ്യതികളിൽ ആണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. രാമൻ എൻ.എൻ, പ്രധാന അധ്യാപിക ബീന ബേബി,ഹരീഷ്, രമ, ബീന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മൊത്തം 304 മത്സര ഇനങ്ങളിൽ അഞ്ചെണ്ണം ഒഴിച്ച് 299 മത്സരയിനങ്ങളിലായി ആയിരത്തിലധികം മത്സരാർത്ഥികൾക്ക് ആവശ്യമായ രജിസ്ട്രേഷൻ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളുടെ പ്രാഥമിക ഘട്ടം കഴിഞ്ഞ സബ് ജില്ലയിൽ നിന്ന് അതാത് കൺവീനർമാർ പാർട്ടിസിപ്പൻഡ് കാർഡുകൾ ഇവിടെ നിന്നും വാങ്ങിക്കൊണ്ടുപോകും. ഇതിൽ മത്സരാർത്ഥികൾക്കുള്ള ക്ലസ്റ്റർ, സ്റ്റേജ് നമ്പർ മുതലായവ ഉണ്ടാകും. ആകെ 17 സ്റ്റേജുകളിലാണ് മത്സരങ്ങൾ നടക്കുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top