ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുതിയ പ്രദക്ഷിണ വഴി നിർമ്മിക്കുന്നതിന്‍റെ ആദ്യ കല്ല് പാകി

ഇരിങ്ങാലക്കുട : ഏഴര ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുതിയ പ്രദക്ഷിണ വഴി നിർമ്മിക്കുന്നതിന്‍റെ ആദ്യ കല്ല് പാകുന്ന കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയും അണിമംഗലം പുരുഷോത്തമൻ തിരുമേനിയും ചേർന്ന് നിർവഹിച്ചു.

ചടങ്ങിൽ പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം സെക്രട്ടറി ജയശങ്കർ, ട്രഷറർ ജയരാമൻ, കൊച്ചു ഗോവിന്ദൻ, അയ്യപ്പൻ, പ്രമോദ്, കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top