തെക്കേകുളം ഉടൻ വൃത്തിയാക്കും, പ്രദേശം ലഹരിമുക്തമാക്കാൻ നടപടികൾ – കൂടൽമാണിക്യം ദേവസ്വം ചെയർമാൻ

തെക്കേകുളം ഉടൻ വൃത്തിയാക്കും, പ്രദേശം ലഹരിമുക്തമാക്കാൻ നടപടികൾ – കൂടൽമാണിക്യം ദേവസ്വം ചെയർമാൻ., നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ ശ്രമിക്കും
WATCH NEWS VIDEO BELOW

ഇരിങ്ങാലക്കുട : കാലങ്ങളായി കാടുപിടിച്ചു കിടക്കുന്ന തെക്കേകുളത്തിന്‍റെ കൽപ്പടവുകൾ ഉടൻ വൃത്തിയാക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും മണ്ഡലകാലമായതിനാൽ പ്രഥമ പരിഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തെക്കേകുളത്തിന്‍റെ പരിസരങ്ങൾ ലഹരിമുക്തമാക്കാൻ നടപടികൾ എടുക്കുമെന്നും പറഞ്ഞു. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ ശ്രമിക്കും.

അഗ്നിരക്ഷ വകുപ്പിന്‍റെ നിർദേശങ്ങൾ പ്രകാരം രാത്രികാലങ്ങളിൽ എല്ലാ കുളക്കടവുകൾ അടച്ചിടണമെന്നുള്ള കാര്യങ്ങൾ ഉൾപ്പടെ പ്രായോഗികമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർമ്മവേദി ഉൾപ്പെടയുള്ള തകർച്ച നേരിടുന്ന ദേവസ്വം കെട്ടിടങ്ങൾ ദുരുപയോഗം ചെയുന്നു എന്നുള്ള പരാതികൾ ദേവസത്തിനു ലഭിച്ചിട്ടുണ്ടെന്നും, പോലീസിന്‍റെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെ ഈ മേഖലകളിൽ സ്ഥിരം പരിശോധനക്കുള്ള സംവിദാനങ്ങൾ എർപെടുത്തും.

RELATED NEWS കൂടൽമാണിക്യം തെക്കേകുളം കല്പടവുകളിൽ കാടുകയറി, കുളക്കടവുകൾ ലഹരി മാഫിയയുടെ കേന്ദ്രങ്ങളായി മാറുന്നു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top