മയക്ക് മരുന്നിന് എതിരെ ഫുട്ബോൾ ലഹരിയിലൂടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗോൾ ചലഞ്ച്

ഇരിങ്ങാലക്കുട : നഗരസഭ സി.ഡി.എസ് 1 കുടുംബശ്രീയുടെ നേതൃത്വത്തിൽ മയക്കു മരുന്നിന് എതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. സംസ്ഥാനത്തു ഒട്ടാകെ 3 ലക്ഷം അയൽക്കൂട്ടങ്ങൾ ഗോൾ ചലഞ്ചു നടത്തിയിരുന്നു. ഇരിങ്ങാലക്കുട നഗരസഭയിൽ നടത്തിയ ഗോൾ ചലഞ്ചിൽ നഗരസഭ ക്ഷേമകാര്യ ചെയർമാൻ സി.സി ഷിബിന്‍റെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട വനിതാ സബ് ഇൻസ്‌പെക്ടർ വിനയ. എൻ.എ ഉദ്‌ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പാവതി. പി. കെ സ്വാഗതവും സി.ഡി.എസ് മെമ്പർ രമീള നന്ദിയും പറഞ്ഞു. സിഡ്‌സ് വൈസ് ചെയർപേഴ്സൺ കാഞ്ചന കൃഷ്ണൻ, ഓൾ ഫിറ്റ്‌ ഫുട്ബോൾ ക്യാമ്പ് ട്രെയിനർ സുബ്രമണ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top