ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേനട റസിഡൻസ് അസോസിയേഷനൻ ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ നടന്ന ക്ലാസ്സിൽ മയക്കുമരുന്നിന്‍റെ വ്യാപനത്തെക്കുറിച്ചും, ദൂഷ്യഫലങ്ങളെക്കുറിച്ചും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നൂറുദ്ദീൻ ക്ലാസുകൾ നയിച്ചു.

പോലീസ് ഓഫീസർ സുഭാഷ്, റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ സ്റ്റാൻലി, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ രാധാകൃഷ്ണൻ, വിദ്യാസാഗർ, രമണൻ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top