‘മഞ്ഞക്കിളിയും കുഞ്ഞാടും’ പ്രകാശനം ചെയ്തു

നിമ്മി റോസ് എഴുതിയ ബാലസാഹിത്യ കൃതി ‘മഞ്ഞക്കിളിയും കുഞ്ഞാടും’ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. പട്ടേപ്പാടം എ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ പുസ്തകം ഏറ്റുവാങ്ങി

പട്ടേപ്പാടം : നിമ്മി റോസ് എഴുതിയ ബാലസാഹിത്യ കൃതി ‘മഞ്ഞക്കിളിയും കുഞ്ഞാടും’ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. പട്ടേപ്പാടം എ.എൽ.പി.സ്കൂളിലെ പഠിതാക്കളായ നിരഞ്ജന , ഭദ്രദേവ് , ഫഹീം, മെഹന ഫാത്തിമ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.

പട്ടേപ്പാടം സ്കൂളിൽ നടന്ന ചടങ്ങിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. കവി ബക്കർ മേത്തല പുസ്തകപരിചയം നടത്തി. ഖാദർ പട്ടേപ്പാടം, കെ.കെ. യൂസഫ്, കെ.കെ. സാബു, ബഷീർ വടക്കൻ, പ്രതാപൻ നെല്ലിക്കത്തറ, കെ.ബി. റസാക്ക്, ശ്രീറാം, ഹംസ കാക്കശ്ശേരി,മീര അജിത്ത് എന്നിവർ സംസാരിച്ചു.

കവി സമ്മേളനം എഴുത്തുകാരൻ മുരളീധരൻ ആനാപ്പുഴ ഉദ്ഘാടനം ചെയ്തു. ഹവ്വ ഇറക്കത്ത്, സായ്ലിമി, ഗീത മേലേഴത്ത്, മെഹന ഫാത്തിമ എന്നിവർ കുട്ടിക്കവിതകൾ അവതരിപ്പിച്ചു. കെ.എസ്. ലാലി സ്വാഗതവും രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top