സംഗമസാഹിതിയും ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിയും സംയുക്തമായി നോവലിസ്റ്റ് ദയ എഴുതിയ ‘ദയറ’ എന്ന നോവൽ ചർച്ച ചെയ്തു

ഇരിങ്ങാലക്കുട : എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയും ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിയും സംയുക്തമായി നോവലിസ്റ്റ് ദയ എഴുതിയ ദയറ എന്ന നോവൽ ചർച്ച ചെയ്തു. വലിയ നോവലുകളെഴുതുകയെന്നത് എല്ലാ എഴുത്തുകാർക്കും സാധിക്കുന്ന കാര്യമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രശസ്ത നോവലിസ്റ്റ് ടി.കെ ഗംഗാധരൻ അഭിപ്രായപ്പെട്ടു. പ്രണയത്തിൻ്റെയും വേർപാടിൻ്റെയും സഹനത്തിൻ്റെയും കഥ മനസ്സിൽത്തട്ടുന്ന ശൈലിയിൽ ആവിഷ്കരിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്ന നിരീക്ഷണം അദ്ദേഹം പങ്കുവച്ചു.

ഇതിഹാസങ്ങളെ വലിയ നോവലുകളായി കണക്കാക്കാം. ബൃഹത്തായ ആഖ്യാനംകൊണ്ട് ദയറ ഇതിഹാസതുല്യമായ ശൈലിയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺ ലൈബ്രറി പ്രസിഡൻ്റ് അഡ്വ.ടി കെ രാജീവ് അദ്ധ്യക്ഷനായിരുന്നു. കവി സിൻ്റി സ്റ്റാൻലി പുസ്തകം പരിചയപ്പെടുത്തി. രാജേഷ് തെക്കിനിയേടത്ത്, അരുൺ ഗാന്ധിഗ്രാം, കാട്ടൂർ രാമചന്ദ്രൻ, കെ കെ ചന്ദ്രശേഖരൻ, പി എൻ സുനിൽ, രാധാകൃഷ്ണൻ വെട്ടത്ത്, മനോജ് വള്ളിവട്ടം, പി കെ ജോർജ്, സലിം കടവിൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top