റവന്യൂ ജില്ല സ്കൂൾ കലോത്സവം പന്തൽ കാൽനാട്ടു കർമ്മം നടത്തി

ഇരിങ്ങാലക്കുട : 33-ാം മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം പന്തൽ കാൽ നാട്ടു കർമ്മം നഗരസഭാധ്യക്ഷ സോണിയ ഗിരി നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സുജ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. ജിഷ ജോബി, ജെയ്സൺ പാറേക്കാടൻ, ഹയർ സെക്കണ്ടറി ജില്ല കോ-ഓർഡിനേറ്റർ വി.എ.കരീം, ഡി.ഇ.ഒ. ഷാജി, ജസ്റ്റിൻ തോമസ് വി, എം.എ. സാദ്ദീഖ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top