കാറളം യുവധാര കലാ കായിക സമിതിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് 540 ഇഞ്ച് ബിഗ് സ്ക്രീനിൽ

കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്ക്രീനുകളിൽ ഒന്നായ 540 ഇഞ്ച് ബിഗ് സ്ക്രീനിലാണ് കാറളം യുവധാര കലാ കായിക സമിതിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് പ്രദർശിപ്പിക്കുന്നത്

കാറളം : കാറളം യുവധാര കലാ കായിക സമിതിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്ക്രീനുകളിൽ ഒന്നായ 540 ഇഞ്ച് ബിഗ് സ്ക്രീനിലാണ് പ്രദർശിപ്പിക്കുന്നത് .നവംബർ 20 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ പ്രദർശനം ഉദ്ഘാടനം നിർവഹിക്കും.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീമ പ്രേമംരാജ്, കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു തുടങ്ങിയവർ മുഖ്യാഥിതികളാകുന്നു. എല്ലാ ഫുട്ബോൾ പ്രേമികളേയും കാറളം പൊതുമൈതാനിയിൽ തയ്യാറാക്കിയ ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി യുവധാര കലാ കായിക സമിതിക്ക് വേണ്ടി സെക്രട്ടറി രോഹിത്ത്.എം.ആർ, പ്രസിഡന്റ് ഭവിൻ ടി.ബി, ട്രഷറർ അരുൺ അശോകൻ തുടങ്ങിയവർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top