ഇരിങ്ങാലക്കുടയിൽ നിന്നുള്ള കെ.എസ്‌.ആർ.ടി.സി പമ്പ സ്പെഷ്യൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

മണ്ഡല മാസത്തിൽ എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 7 മണിക്ക് ആണ് കൂടൽമാണിക്യം കിഴക്കേ നടയിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസ്.
ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പറുകൾ 0480 2823990 9142626278 9447474782

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് കെ.എസ്‌.ആർ.ടി.സി പമ്പ് സർവീസ് ആരംഭിച്ചു. മണ്ഡല മാസത്തിൽ എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 7 മണിക്ക് ആണ് കൂടൽമാണിക്യം കിഴക്കേ നടയിൽ നിന്ന് പമ്പ സ്പെഷ്യൽ സർവീസ്. മന്ത്രി ആര് ബിന്ദു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

മടക്കയാത്ര ഉൾപ്പെടെ ഒരാൾക്ക് ഫാസ്റ്റ് സർവിസിന് 1000 രൂപയും, സൂപ്പർഫാസ്റ്റ് സർവീസിന് 1200 രൂപയുമാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ സ്പെഷ്യൽ പമ്പ സർവീസ് ആണ് കെഎസ്ആർടിസി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ നിന്ന് എല്ലാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സർവീസ് നടത്തുന്നത്. 50 സീറ്റ് മുഴുവനായി ബുക്ക് ചെയ്യുന്നവർക്ക് ഏതു ദിവസവും സേവനം ലഭ്യമാക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു

പുലർച്ചെ 3 മണിക്ക് പമ്പയിലെത്തി അന്നേ ദിവസം വൈകിട്ട് 7 മണിക്ക് തിരികെ ഇരിങ്ങാലക്കുട എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പറുകൾ 0480 2823990 9142626278 9447474782

ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അനിൽകുമാർ, കെ ജി സുരേഷ്, പ്രേമരാജൻ, കെഎസ്ആർടിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ജെ സുനിൽ, വികസന സമിതി ചെയർമാൻ കൃഷ്ണൻകുട്ടി, ജയൻ അരിമ്പ്ര, ദിവസം അഡ്മിനിസ്ട്രേറ്റർ കെ എ ഷിജിത്ത്, കെഎസ്ആർടിസി ക്ലസ്റ്റർ ഓഫീസർ ടി കെ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top