വിദഗ്ധ പാലിയേറ്റീവ് പരിചരണ വിഭാഗം ഏകദിന വാളണ്ടിയർ പരിശീലനം ജനറൽ ആശുപത്രി ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : വിദഗ്ധ പാലിയേറ്റീവ് പരിചരണ വിഭാഗം ഏകദിന വാളണ്ടിയർ പരിശീനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റൽ പാലിയേറ്റീവ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ സോണിയഗിരി ഉദ്‌ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ ചടങ്ങിൽ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ടി വി ചാർളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്പിക പള്ളിപുറത്ത് , വാർഡ് കൗൺസിലർ ഷെല്ലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് എന്നിവർ ആശംസകളർപ്പിച്ചു.

ഡോ. ആർഷ, ഡോ. അനുവർഗീസ് എന്നിവർ വിദ്യാർഥികൾക്കായുള്ള പരിശീലന ക്ലാസ്സ് എടുത്തു. പാലിയേറ്റീവ് കെയർ സെക്കൻഡറി നഴ്സ് നീന, പാലിയേററീവ് കെയർ പ്രൈമറി നഴ്സ് ജിയാ എന്നിവർ നേൃത്വംനൽകി. ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ്‌സ് കോളജ് എന്നിവിടങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ 37ഓളം വിദ്യാർഥികൾ പരിശീലത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top