സംരംഭക രംഗത്ത് അറുപത് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലം. 71 ശതമാനം രേഖപ്പെടുത്തി മുരിയാട് പഞ്ചായത്ത്, സംരംഭങ്ങളുടെ എണ്ണത്തിൽ നേട്ടം ആളൂർ പഞ്ചായത്തിന്

സംരംഭക രംഗത്ത് അറുപത് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലം. 71 ശതമാനം രേഖപ്പെടുത്തി മുരിയാട് പഞ്ചായത്ത്, സംരംഭങ്ങളുടെ എണ്ണത്തിൽ നേട്ടം ആളൂർ പഞ്ചായത്തിന്

ഇരിങ്ങാലക്കുട : 2022-2023 സംരംഭക വർഷത്തിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ നിയോജക മണ്ഡലം തലത്തിലുള്ള അവലോകന യോഗംഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു.

നാട്ടിൽ അഭ്യസ്ത വിദ്യരായ യുവാക്കളുടെ സംരംഭ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും സ്വയം തൊഴിൽ കണ്ടെത്തുക എന്നതിലുപരി കൂടെയുള്ള യുവ സുഹൃത്തുക്കൾക്ക് കൂടി തൊഴിൽ നൽകുന്ന വിധത്തിൽ ഉള്ള ആശയങ്ങൾ കൊണ്ടുവരണമെന്നും മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. സംരംഭക വർഷത്തിൽ മൂന്ന് മുതൽ നാല് ലക്ഷം വരെ യുവാക്കൾക്ക് തൊഴിൽ നൽകാൻ പദ്ധതി വഴി ലക്ഷ്യം വെക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

2022 ഏപ്രിൽ മുതൽ നവംബർ 16 വരെയുള്ള കാലയളവിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കീഴിൽ 568 പുതു സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായും അതിലൂടെ 23.28 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും, അതിലൂടെ 1040 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

പദ്ധതി ലക്ഷ്യം വെച്ചതിൽ 60.94 ശതമാനം ടാർജെറ്റ് പൂർത്തിയാക്കാൻ നിയോജകമണ്ഡലത്തിൽ കൂട്ടായ പരിശ്രമത്തിലൂടെ കഴിഞ്ഞത് നേട്ടമാണ്. സംരംഭങ്ങൾ തുടങ്ങുന്നതിനു ആവശ്യമായ ലോൺ മേളകൾ, സംരംഭകരെ സഹായിക്കാൻ ഇന്റെന് മാരുടെ സേവനം, പൊല്യുഷൻ സർട്ടിഫിക്കറ്റ്, ഉദ്യം രജിസ്ട്രേഷൻ , കെ സ്വിഫ്റ്റ് സേവനം എന്നിവയടക്കം നൽകാൻ കഴിഞ്ഞതായും , കുടുംബശ്രീ പ്രവർത്തകരുടെ കൂടി മികവാർന്ന പ്രവർത്തനം വഴി കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇതുവരെ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി യും 7 പഞ്ചായത്തുകളും അടക്കം ഉള്ള മണ്ഡലത്തിൽ 71.68 ശതമാനം പുരോഗതി രേഖപ്പെടുത്തിയ മുരിയാട് പഞ്ചായത്ത് മണ്ഡലത്തിൽ ഒന്നാമതെത്തി. ലക്ഷ്യം വെച്ച് 160 സംരംഭങ്ങളിൽ 106 സംരംഭങ്ങൾ തുടങ്ങിയ ആളൂർ പഞ്ചായത്ത് ആണ് സംരംഭങ്ങളുടെ എണ്ണത്തിൽ ഏറ്റവും നേട്ടം കൈവരിച്ച പഞ്ചായത്ത്.

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഫെസിലിറ്റി സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. മുകുന്ദപുരം താലൂക്ക് സെന്റർ വഴി 105ഓളം സംരംഭകർക്ക് ആയി കെ.സ്വിഫ്റ്റ്, ഉദ്ധ്യം രജിസ്ട്രേഷൻ , പൊല്യുഷൻ സർട്ടിഫിക്കറ്റ്, ഫൂഡ് സേഫ്റ്റി ലൈസൻസ്, പാക്കിംഗ് ലൈസൻസ് തുടങ്ങി വിവിധ ലൈസൻസുകൾ ലഭിക്കുന്നതിനുള്ള സേവനം നൽകിയതായി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപ കുമാർ അറിയിച്ചു. നിയോജക മണ്ഡലത്തിൽ ഉയർന്ന നിക്ഷേപം പദ്ധതി വഴി നേടി വിജയകരമായി പ്രവർത്തിക്കുന്ന സംരംഭങ്ങളെ യോഗത്തിൽ പരിചയപ്പെടുത്തി.

ആളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ആർ.ജോജോ അധ്യക്ഷനായ യോഗത്തിൽ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സീമ കെ.നായർ, പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.തമ്പി എന്നിവർ ആശംസകൾ നേർന്നു.ഉപ ജില്ല വ്യവസായ ഓഫിസർ പി. വി.സുനിത സ്വാഗതവും,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫിസർ പ്രദീപ് വി.എസ്.നന്ദിയും രേഖപ്പെടുത്തി.

ബാങ്ക് ഉദ്യോഗസ്ഥർ,പഞ്ചായത്ത് സെക്രട്ടറിമാർ, കുടുംബശ്രീ പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top