വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ ദൈവാലയത്തിലെ അമ്പ് തിരുനാൾ ശനി ഞായർ തീയതികളിൽ

വല്ലക്കുന്ന് : നവംബര്‍ 19, 20 ദിവസങ്ങളിൽ ആഘോഷിക്കുന്ന വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ ദൈവാലയത്തിലെ അമ്പ് തിരുനാളിനനുബന്ധിച്ചുള്ള ഇലുമിനേഷന്‍റെ സ്വിച്ച് ഓൺ കര്‍മ്മം ദൈവാലയത്തിലെ വികാരി ഫാ. ജോസഫ് മാളിയേക്കല്‍, പ്രഥമ വികാരി ഫാ. ജോസ് അരീക്കാട്ട്, ഡീക്കന്‍ ബ്രദര്‍ റോഷന്‍ എന്നിവർ സംയുക്തമായി നിര്‍വ്വഹിച്ചു.

പബ്ലിസിറ്റി കവീനര്‍ ജോസ് കോക്കാട്ട് സ്വാഗതം ആശംസിച്ചു. കൈക്കാരന്മാരായ ജോണി തൊടുപറമ്പില്‍, റോയ് മരത്തംപിള്ളി, സേവി തൊടുപറമ്പില്‍, ജനറല്‍ കവീനര്‍ ജെക്‌സൻ തണ്ടിയേക്കല്‍, ആന്റണി തണ്ടിയേക്കല്‍ പബ്ലിസിറ്റി കവീനര്‍മാരായ അരുൺ തണ്ടിയേക്കല്‍, ജോസഫ് തൊടുപറമ്പില്‍, മേജോ ജോസ് തൊടുപറമ്പില്‍ മറ്റ് കവീനര്‍മാര്‍, ആയിരകണക്കിന് വിശ്വാസികളും സിഹിതരായിരുന്നു. ചാലക്കുടി ഫറോന വികാരി റവ. ഫാദര്‍ ജോളി വടക്കന്‍ കൊടിയേറ്റിയ തിരുനാള്‍ നവംബര്‍ 19, 20 ശനി ഞായര്‍ തീയതികളില്‍ ആണ് .

നവംബര്‍ 19 രാവിലെ 7 മണിക്ക് ദിവ്യബലിയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുതാണ് തുടർന്ന് പ്രദക്ഷിണമായി തിരുസ്വരൂപങ്ങള്‍ രൂപ പന്തലില്‍ പ്രതിഷ്ഠിക്കുന്നു.

ഉച്ചയ്ക്ക് 1 മണി മുതല്‍ കുടുംബ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ വീടുകളിലേക്ക് അമ്പ് എഴുള്ളിപ്പ് ഉണ്ടായിരിക്കുതാണ് വൈകിട്ട് 6.30ന് പള്ളിയങ്കണത്തില്‍ കേരളത്തിലെ പ്രമുഖ ബാന്‍ഡ് വാദ്യ ടീമുകളുടെ സൗഹൃദ ബാന്‍ഡ് വാദ്യം ഉണ്ടായിരിക്കുതാണ്.

തിരുനാള്‍ ദിനമായ നമ്പര്‍ 20 ഞായറാഴ്ച രാവിലെ 7 മണി 10 മണി 3.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുതാണ്. 10 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് എലിഞ്ഞിപ്ര അസീസി ആശ്രമത്തിലെ റവ. ഫാ. പോള്‍ നടയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. ജോബി മേനോത്ത് വചന സന്ദേശം നല്‍കുതായിരിക്കും.

വൈകിട്ട് 4. 30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയങ്കണത്തില്‍ നിന്നും ആരംഭിച്ച് വൈകിട്ട് 7മണിക്ക് പള്ളിയില്‍ സമാപിക്കുന്നു. ശേഷം വാനില്‍ വര്‍ണ്ണവിസ്മയം ഉണ്ടായിരിക്കുതാണ്

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top