ഫുട്ബോൾ ലഹരിയിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിൽ ആവേശത്തിരയിളക്കി സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും

ഇരിങ്ങാലക്കുട : ഫിഫ ഫുട്ബോൾ വേൾഡ് കപ്പിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കായിക വിദ്യാർത്ഥിനികളാണ് ഫ്ലാഷ് മോബിൽ ചുവട് വച്ചപ്പോൾ കൂടെകൂടി സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി ഇരുവരും കാമ്പസിലുണ്ട്.

കുട്ടികളുടെ ഫുട്ബോൾ ആവേശത്തിൽ ഷൂട്ടിംഗ് നിർത്തി വെച്ചാണ് കുട്ടികളോടൊപ്പം ചുവടുകൾ വയ്ക്കാൻ താരങ്ങൾ ഓടിയിറങ്ങിയത്. അപ്രതീക്ഷിതമായ ഈ വരവിൽ കുട്ടികൾ ആവേശഭരിതരായി. അൽപനേരം കുട്ടികൾക്കൊപ്പം ചെലവഴിച്ച ശേഷം തിരികെ തിരക്കുകളിലേക്കു നീങ്ങി. കോളേജിലെ കായിക വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top