സ്കൂൾ വിനോദയാത്രകൾക്കും ഇപ്പോൾ കെ.എസ്.ആർ.ടി.സി (ബഡ്ജറ്റ് ടൂറിസം സെൽ) പഠന വിനോദയാത്ര സർവിസുകൾ

സ്കൂളുകളിൽ നിന്നുമുള്ള വിനോദയാത്രകൾക്കും ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ സർവിസുകൾ ആശ്രയമാകുന്നു. കുറഞ്ഞ ചിലവിൽ സുരക്ഷിതമായ ഒരു യാത്ര എന്ന നിലക്കാണ് അധ്യാപകരും രക്ഷിതാക്കളും ഈ മാർഗത്തെ കാണുന്നത്. പഠന വിനോദയാത്രക്കായി ഏതു ദിവസവും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സർവിസുകൾ ലഭ്യമാക്കും. വിദ്യാലയങ്ങൾക്ക് മുന്നിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുക

ഇരിങ്ങാലക്കുട : സ്കൂളുകളിൽ നിന്നുമുള്ള വിനോദയാത്രകൾക്കും ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ സർവിസുകൾ ആശ്രയമാകുന്നു. കുറഞ്ഞ ചിലവിൽ സുരക്ഷിതമായ ഒരു യാത്ര എന്ന നിലക്കാണ് അധ്യാപകരും രക്ഷിതാക്കളും ഈ മാർഗത്തെ കാണുന്നത്.

ഐക്കരക്കുന്നിൽ സ്ഥിതി ചെയ്യുന്ന വേളൂക്കര എ.എൽ.പി.എസ് സ്കൂളിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും നെല്ലിയാംപതി, പോത്തുണ്ടി വിനോദയാത്രകായി തെരെഞ്ഞെടുത്തത് ഇരിങ്ങാലക്കുടയിലെ കെ.എസ്.ആർ.ടി.സിയും (ബി.ടി.സി) സർവീസിനെയാണ്.

ഇരിങ്ങാലക്കുട മേഖലയിലെ സർക്കാർ വിദ്യാലയത്തിൽ നിന്നുള്ള ആദ്യ പഠന വിനോദയാത്ര ശനിയാഴ്ച രാവിലെ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഫ്ളാഗ്ഓഫ് ചെയ്തു.

പ്രധാന അധ്യാപിക മിത. പി. അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെബർ സുപ്രഭ, പി.ടി.എ. പ്രസിഡന്റ് ഫെമിന റാൽഫി എന്നിവർ ആശംസ നേർന്നു. ജയൻ അരിബ്ര സ്വാഗതവും, കെ.എസ്.ആർ.ടി.സി പ്രധിനിധി എം.എം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട മേഖലയിലെ സർക്കാർ വിദ്യാലയത്തിൽ നിന്നുള്ള ആദ്യ പഠന വിനോദയാത്രയാണ് ഇതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഇതിനു മുൻപ് ക്രൈസ്റ്റ് കോളേജ്, സെന്റ്. ജോസഫ്‌സ് കോളേജ് എന്നിവടങ്ങളിൽ നിന്നും യാത്ര പോയിട്ടുണ്ട്. മറ്റു സ്വകാര്യ വിദ്യാലയങ്ങളും യാത്രകൾക്കായി സമീപിച്ചിട്ടുണ്ടെന്നും ഉദ്യാഗസ്ഥർ പറഞ്ഞു.

പഠന വിനോദയാത്രക്കായി ഏതു ദിവസവും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സർവിസുകൾ ലഭ്യമാക്കും. വിദ്യാലയങ്ങൾക്ക് മുന്നിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുക.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top