മൂന്നു ദിവസങ്ങളിലായി നടന്ന കഥാപ്രസംഗ മഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമിയുടേയും തൃശൂർ ജില്ലാ കലാസാംസ്ക്കാരിക സഹകരണ സംഘത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ കഥകളതിസാദരം എന്ന പേരിൽ നടന്ന കഥാപ്രസംഗ മഹോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ ഡോ. സി.കെ. രവി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. പി. തങ്കപ്പൻ മാസ്റ്റർ, ജോസ് ചിറ്റിലപ്പിള്ളി, ജോർജ് തോമസ്, എ.ഓ ശുഭ എന്നിവർ സംസാരിച്ചു. കെ. ഹരി സ്വാഗതവും എ.എൻ.രാജൻ നന്ദിയും പറഞ്ഞു. കുമാരി ഇന്ദു. ജെ.എസ്, ഞെക്കാട് ശശി എന്നിവർ കഥകൾ അവതരിപ്പിച്ചു.

അനുബന്ധമായി നടന്ന കഥാപ്രസംഗ സ്മരണകൾ എന്ന പരിപാടിയിൽ പി.കെ.ഭരതൻ മാസ്റ്റർ, പ്രതാപ് സിംഗ്, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ.വി.കെ ലക്ഷ്മണൻ നായർ, രാധാകൃഷ്ണൻ വെട്ടത്ത്, കാട്ടൂർ രാമചന്ദ്രൻ, ജോസ് മഞ്ഞില, റഷീദ് കാറളം, വി. എൻ. കൃഷ്ണൻകുട്ടി, കെ. ജി. മോഹനൻ എന്നിവർ സംസാരിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 5 കാഥികർ കഥകൾ അവതരിപ്പിച്ചു. തൊടിയൂർ വസന്തകുമാരി കഥ മോണ്ടി ക്രിസ്റ്റോ, റാണി മോനച്ചൻ, കഥ ദേശ സ്‌നേഹി. അഭിനന്ദ പി അരവിന്ദ് കഥ സത്യമേവ ജയതേ എന്നിവർ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കഥകൾ അവതരിപ്പിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top