ലോകകപ്പ് ഫുട്ബോളിന് ആശംസകൾ നേർന്നു കൊണ്ട് വിളംബര ഘോഷയാത്ര, ഫ്ലാഷ് മോബ്, ഗോൾ ചലഞ്ച്

പൊറത്തിശ്ശേരി : മഹാത്മാ എൽ പി & യു.പി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിന് ആശംസകൾ നേർന്നു കൊണ്ട് വിളംബര ഘോഷയാത്ര, ഫ്ലാഷ് മോബ്, ഗോൾ ചലഞ്ച് എന്നിവ നടന്നു. മഹാത്മാ ഫുട്ബോൾ ടീമും പൊറത്തിശ്ശേരി ഫുട്ബോൾ അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.സി ഷിബിൻ നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട എ.ഇ.ഒ എം.സി, ബി.പി.സി സിന്ധു, സ്കൂൾ മാനേജർ വി.എം സുശിതാംബരൻ, ജനമൈത്രി പോലീസ്, എക്സൈസ് ഓഫീസർ, വാർഡു കൗൺസിലർമാരായ ഷാജൂട്ടൻ, സുനിൽ മാലാന്ത്ര, പി.ടി.എ പ്രസിഡണ്ട് കെ.എം ബാബുരാജ്, എം പി ടി എ പ്രസിഡണ്ട് സുനിത സുഗേഷ്, ഓ.എസ്.എ, എസ് എസ് ജി പ്രതിനിധികൾ, പി എഫ് എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ അണിനിരന്ന ഘോഷയാത്രയിൽ മഹാത്മാ ഫുട്ബോൾ ടീം കുട്ടികൾ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജേഴ്സിയണിയണിഞ്ഞ് പതാകകളുമേന്തിയാണ് അണിനിരന്നത്.

സ്കൂൾ മുതൽ സിവിൽ സ്റ്റേഷൻ വരെ നടന്ന വിളംബര ജാഥയ്ക്ക് ശേഷം കണ്ടാരൻതറ ഗ്രൗണ്ടിൽ മഹാത്മാ ഫുട്ബോൾ ടീം U-14 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഫ്ലാഷ് മോബ് നടന്നു. അതിനു ശേഷം ലഹരിവിരുദ്ധ ക്യാമ്പയിനിങ്ങിൻ്റെ ഭാഗമായി മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് പി ടി എ പ്രസിഡണ്ട് കെ.എം ബാബുരാജ് ഗോളടിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ മഹാത്മാ ഫുട്ബോൾ ടീമംഗങ്ങൾ എന്നിങ്ങനെ എല്ലാവരും ഗോൾ ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് ഫുട്ബോളാണ് ലഹരി എന്ന സന്ദേശം കുട്ടികളിലേക്കെത്തിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top