
ഇരിങ്ങാലക്കുട : 69-ാമത് അഖിലേന്ത്യ സഹകരണവാരാഘോഷത്തിന്റെ തൃശ്ശൂര്‍ ജില്ലാതല സമാപനം മുകുന്ദപുരം സര്‍ക്കിള്‍ സഹരണയൂണിയന്റെ നേതൃത്വത്തില്‍ നവംബര്‍ 19 ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും. ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ അങ്കണത്തില്‍ രാവിലെ 9.30ന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ്. ജെ. ചിറ്റിലപ്പിള്ളി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ മുന്‍ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി മുഖ്യാതിഥിയായിരിക്കും.
വൈകീട്ട് 3 ന് അയ്യങ്കാവ് മൈതാനിയില്‍ നിന്നും സഹകരണ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ടൗണ്‍ഹാളില്‍ ചേരുന്ന സമാപന പൊതുയോഗം ഊന്നത വിദ്യഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് വൈസ്.ചെയര്മാന് മുന്‍ എം.എല്‍.എ. എം.കെ. കണ്ണന് അദ്ധ്യക്ഷനായിരിക്കും. എം.പി.മാരായ ടി.എന്‍. പ്രതാപന്, ബെന്നി ബഹനാന്, എം.എല്‍.എമാരായ കെ.കെ.രാമചന്ദ്രന്, സനീഷ് ജോസഫ്, വി.ആര്. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് പി.കെ. ഡേവീസ്മാസ്റ്റര് ജോ. രജിസ്ട്രാര്‍ ശബരീദാസന്, എം.പി. ജാക്സന്, തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ട് നടന്ന വിളംബരജാഥ ഇരിങ്ങാലക്കുടയില്‍ സര്‍ക്കിള്‍ സഹകണ യൂണിയന് ചെയര്മാന് ജോസ്.ജെ.ചിറ്റിലപ്പിള്ളിയും ചാലക്കുടില് ജോ.രജിസ്ട്രാര്‍ ശബരീദാസനും ഫ്ളാഗ് ഓഫ് ചെയ്തു.
ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂര്‍, കൊടകര, ചാലക്കുടി, എന്നീ നാലു കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ഫ്ളാഷ്മൊബ് അരങ്ങേറി. 75ല്‍പരം സഹകാരിസദസ്സുകള് നടന്നു. കാട്ടൂരില്‍ ടി.എന്‍. പ്രതാപന് എം.പിയും, ആമ്പല്ലൂരില്‍ കെ.കെ. രാമചന്ദ്രന് എം.എല്‍.എയും, കുഴൂരില് വി.ആര് .സുനില്‍കുമാര്‍ എം.എല്‍.എയും, അരിപ്പാലത്ത് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോ.ജെ.ചിറ്റിലപ്പിള്ളിയും ഉദ്ഘാടനം ചെയ്തു.
കാറളം, വല്ലക്കുന്ന്, അഷ്ടമിചിറ, ആമ്പല്ലൂര്‍, കൊടകര, കൊരട്ടി, ചാലക്കുടി, എന്നിവിടങ്ങളില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടന്നു. 19ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാറില്‍ 500ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കും. 69 കേന്ദ്രങ്ങളിലായി ആയിരത്തിലധികം ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda