കൊയ്ത്തുത്സവം നടത്തി

നടവരമ്പ് : നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ 13 വർഷങ്ങളായി തുടർച്ചയായി ചെയ്തു പോരുന്ന നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. സ്കൂളിലെ 2 ഏക്കർ കൃഷിസ്ഥലത്താണ് കൃഷി ചെയ്തത്. പൂർണമായും ജൈവ കൃഷി രീതിയിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് കൃഷി ചെയ്യുന്നത്. മട്ട, ത്രിവേണി ഇനം നെല്ലാണ് കൃഷി ചെയ്തത്.

കാർഷിക സംസ്കാരം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ, ഞാറുനടീൽ, കളപറിക്കൽ, കൊയ്ത്ത് തുടങ്ങിയ എല്ലാ ജോലികളും വിദ്യാർത്ഥികൾ ചെയ്യുന്നുണ്ട്. ഈ വർഷം ഒരു കൃഷി കൂടി ഇറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. കാർഷിക ക്ലബ്, NSS, SPC ഗൈഡ്സ് എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്.

കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്തംഗം മാത്യു പാറേക്കാടൻ, പി.ടി.എ പ്രസിഡണ്ട് ടി.എസ് സജീവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

ഹയർ സെക്കൻററി പ്രിൻസിപ്പാൾ എം.കെ പ്രീതി സ്വാഗതം പറഞ്ഞു. എച്ച്.എം.ഒ. ആർ.ബിന്ദു എൻ.എസ്.എസ് പി.ഒ. ഷമീർ, ദീപ, കൃഷി അസിസ്റ്ററ്റുമാരായ സുനിൽ, ഉണ്ണി, ബിജു എന്നിവർ പങ്കെടുത്തു. കാർഷിക ക്ലബ് കോർഡിനേറ്റർ ഷക്കീല സി.ബി പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top