കുത്തിവെയ്പ്പിന് എത്തിച്ച എരുമ മൃഗാശുപത്രിയിലെ സുരക്ഷാ കൂടിനുള്ളിൽ അകപെട്ടു, രക്ഷകനായി വാർഡ് മെമ്പർ

പടിയൂർ : കൃത്രിമ ബീജധാനത്തിന് പടിയൂർ ഗ്രാമ പഞ്ചായത്തിലെ മൃഗാശുപത്രിയിൽ എത്തിച്ച എരുമ കുത്തിവെയ്പ്പിന് ഇടയിൽ കിടന്ന് കൂടിനുള്ളിൽ അകപെട്ടു. എഴുനേൽക്കാൻ പറ്റാത്ത എരുമയുടെ അവസ്ഥയറിഞ്ഞ് എത്തിയ പടിയൂർ ഗ്രാമ പഞ്ചായത്തിലെ 6 വാർഡ് മെബർ ടി വി വിബിൻ ഉടൻ ട്രെയ്ഡർ ഉപയോഗിച്ച് കൂട് കട്ട് ചെയ്ത കാലുകൾ കുടുങ്ങിയ എരുമയെ രക്ഷിക്കുകയായിരുന്നു.

പടിയൂർ പഞ്ചായത്തിലെ രമേഷ് കമ്പനിപറമ്പലിന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണ് എരുമ. രക്ഷാപ്രവർത്തനത്തിൽ വെറ്റിനറി സർജൻ ഷൈമ, മുൻവാർഡ് മെബർ കെ.പി കണ്ണൻ, ബാബു കെല്ലാറ, ലതിക മണി തുടങ്ങിയവർ നേതൃത്വം നല്കി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top