കെ.എസ്.ആർ.ടി.സി കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് ഇരിങ്ങാലക്കുടയിൽ നിന്നും പമ്പ സ്പെഷ്യൽ സർവീസ്

മടക്കയാത്ര ഉൾപ്പെടെ ഒരാൾക്ക് ഫാസ്റ്റ് സർവിസിന് 1000 രൂപയും, സൂപ്പർഫാസ്റ്റ് സർവീസിന് 1200 രൂപയുമാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ സ്പെഷ്യൽ പമ്പ സർവീസ് ആണ് കെഎസ്ആർടിസി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ നിന്ന് എല്ലാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സർവീസ് നടത്തുന്നത്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുടയിൽ നിന്നും പമ്പ സ്പെഷ്യൽ സർവീസ് ആരംഭിക്കുന്നു. നവംബർ മാസം 19, ശനിയാഴ്ച വൈകിട്ട് 4:30ന് കൂടൽമാണിക്യം കിഴക്കേ നടയിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്നു.

മടക്കയാത്ര ഉൾപ്പെടെ ഒരാൾക്ക് ഫാസ്റ്റ് സർവീസിന് 1000 രൂപയും, സൂപ്പർഫാസ്റ്റ് സർവീസിന് 1200 രൂപയുമാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ സ്പെഷ്യൽ പമ്പ സർവീസ് ആണ് കെഎസ്ആർടിസി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ നിന്ന് എല്ലാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സർവീസ് നടത്തുന്നത്. പുലർച്ചെ 3 മണിക്ക് പമ്പയിലെത്തി അന്നേ ദിവസം വൈകിട്ട് 7 മണിക്ക് തിരികെ ഇരിങ്ങാലക്കുട എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പറുകൾ 0480 2823990 9142626278 9447474782

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top