ചട്ടം പീഡനമാകുമ്പോൾ – കൂടൽമാണിക്യം മേഘാർജ്ജുനന് ഇത് പീഡനപർവ്വം

കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥയിലുള്ള മേഘാർജുനൻ എന്ന ആനക്ക് ദിവസങ്ങളായി കൊടിയ പീഡനം ഏൽക്കുന്നതായി പരാതി. ഈ അടുത്ത് ആനയുടെ പാപ്പാൻ മാറിയിരുന്നു, അതിന്‍റെ ഭാഗമായുള്ള “ചട്ടം” പഠിപ്പിക്കൽ നടക്കുകയാണ് എന്നാണ് ദേവസ്വത്തിന്‍റെ ഇതേക്കുറിച്ചുള്ള വിശദീകരണം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥയിലുള്ള മേഘാർജുനൻ എന്ന ആനക്ക് ദിവസങ്ങളായി കൊടിയ പീഡനം ഏൽക്കുന്നതായി പരാതി. ഈ അടുത്ത് ആനയുടെ പാപ്പാൻ മാറിയിരുന്നു, അതിന്‍റെ ഭാഗമായുള്ള ചട്ടം പഠിപ്പിക്കൽ നടക്കുകയാണ് എന്നാണ് ദേവസ്വത്തിന്‍റെ ഇതേക്കുറിച്ചുള്ള വിശദീകരണം.

പകലന്തിയോളം ആനയുടെ ദീനരോദനം കേട്ട് ഭക്തജനങ്ങളും വഴിയാത്രകരും ദേവസ്വം കൊട്ടിലക്കൽ പറമ്പിൽ ഗണപതി കോവിലിന് പുറകിൽ ആനയെ തളയ്ക്കുന്നിടത്ത് എത്തി നോക്കുന്നത് പതിവായപ്പോൾ കഴിഞ്ഞദിവസം ഈ ഭാഗങ്ങളെല്ലാം വലിയ ഷീറ്റിട്ട് മറച്ചിട്ടുണ്ട്. ഗെയ്റ്റും ഷീറ്റ് മറച്ച് നിലയിലാണ്.

ശാസ്ത്രീയമായ ചട്ടം പഠിപ്പിക്കലല്ല ഇവിടെ നടക്കുന്നതെന്ന് നഗരസഭ കൗൺസിലർ കൂടിയായ സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. അടിക്കടി പാപ്പാന്മാർ മാറുന്നതും, ഇതേ തുടർന്നുള്ള ചട്ടം പഠിപ്പിക്കലും ആനയുടെ പീഡനകാലം തുടർക്കഥയാക്കുന്നു. ഇതിനു മുൻപ്പും മേഘാർജുനൻ പാപ്പാൻമാരുടെ ക്രൂരതയ്ക്കിരയായിട്ടുണ്ട്.

ഈ മിണ്ടാപ്രാണിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ദേവസ്വം ഉടൻ ഇടപെടണം. ക്രൂരതയ്ക്കെതിരെ വനംവകുപ്പിനും മറ്റ് അധികാരികൾക്കും പരാതികൾ നൽകുമെന്നും സന്തോഷ് ബോബൻ പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top