കോസ്റ്ററിക്കൻ ചിത്രമായ ” ക്ലാര സോള ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

26 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള സുവർണ ചകോരവും നേടിയ കോസ്റ്ററിക്കൻ ചിത്രമായ ” ക്ലാര സോള ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 26 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള സുവർണ ചകോരവും നേടിയ കോസ്റ്ററിക്കൻ ചിത്രമായ ” ക്ലാര സോള ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മതവും സാമൂഹിക വ്യവസ്ഥയും പുരുഷാധികാരവും ചേർന്ന് അടിച്ചമർത്തിയ തൃഷ്ണകളുടെ വീണ്ടെടുപ്പിനായി പൊരുതുന്ന നാല്പതുകാരിയായ ക്ലാരയുടെ ജീവിതമാണ് 106 മിനിറ്റുള്ള ചിത്രം പറയുന്നത്. 94 – മത് അക്കാദമി അവാർഡിനുള്ള കോസ്റ്ററിക്കൻ എൻട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ , വൈകീട്ട് 6.30 ന്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top