
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ 36 -ാം വാർഡിലെ പൊറത്തൂചിറ സമയബന്ധിതമായി കെട്ടാൻ വൈകിയത് നഗരസഭയുടെ വീഴ്ചയും അനാസ്ഥയുമാണെന്ന് ആരോപിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തില്‍ നഗരസഭയുടെ മുന്നിൽ എൽ.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആർ വിജയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പൊറത്തൂച്ചിറ പൂർണതോതിൽ ഉടൻ കെട്ടിയില്ലെങ്കിൽ പൊറത്തിശ്ശേരി മേഖലയിലെ കർഷകരെ ഉൾപ്പെടുത്തി സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അവർ പറഞ്ഞു.
ചിറ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ ആഴ്ചകൾക്കു മുമ്പേ ഈ വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നഗരസഭാ അധികൃതരെയും അറിയിച്ചിട്ടും, ഇതുവരെ വേണ്ട നടപടികൾ എടുത്തിട്ടില്ലെന്നും എൽ.ഡി.എഫ് ആരോപിച്ചു.
പൊറത്തൂചിറ സമയത്ത് കെട്ടാത്തത് മൂലം കൃഷിയെ സാരമായി ബാധിക്കുന്നതിനോടൊപ്പം സമീപത്തെ 6- ഓളം വാർഡുകളിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടും. പൊറത്തിശ്ശേരി പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയിൽ ചേർന്നിട്ട് 12 വർഷം പൂർത്തിയായെങ്കിലും കാര്‍ഷികമേഖലയായ ഇവിടെത്തേക്ക് വേണ്ട പരിഗണന നഗരസഭാ നൽകുന്നില്ലെന്നും ആരോപണം ഉയർന്നു.
പ്രതിഷേധ സമരത്തിന് കൗൺസിലർ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജയാനന്ദൻ സ്വാഗതവും സതി സുബ്രമണ്യൻ നന്ദിയുംപറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda