ശാന്തിനികേതനിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട അസി. സബ്ബ് ഇൻസ്പെക്ടർ കെ.ആർ.സുധാകരൻ ക്ലാസ് നയിച്ചു. മയക്കുമരുന്നുകൾ കുട്ടികളിലേക്ക് എത്തുന്ന വ്യാപനം ഏതൊക്കെ വഴികളിലൂടെയാണെന്നും ഇതിന് ഇരകളാവാതിരിക്കാൻ കടുത്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി.

മയക്കുമരുന്നുകൾ എത്രമാത്രം മാരകമായാണ് ശരീരത്തിൽ പ്രവർത്തിക്കുകയെന്നും, ഭാവിയെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്നും, ‘ മയക്കുമരുന്നു കേസുകളിൽ പിടിക്കപ്പെട്ടാലുള്ള ശിക്ഷകളെക്കുറിച്ചും അറിവ് പകർന്നു. മാനേജർ ഫ്രൊ . ഡോ. എം.എസ്. വിശ്വനാഥൻ, .എസ്.എം. സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ , പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ , ജോ.സെക്രട്ടറി പ്രദീപ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top