നെല്ലുവായ് കൃഷ്ണൻ കുട്ടി മാരാരുടെ രണ്ടാം ചരമ വാർഷികം നദോപാസനയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : നെല്ലുവായ് കൃഷ്ണൻ കുട്ടി മാരാരുടെ (മാരാർ മാസ്റ്റർ) രണ്ടാം ചരമ വാർഷികം നദോപാസനയുടെ ആഭിമുഖ്യത്തിൽ മാധവനാട്യ ഭൂമിയിൽ (അമ്മന്നൂർ ഗുരുകുലം) വച്ച് ആചരിച്ചു. നെല്ലുവയ് ആയുർവേദ ഭവൻ സാരഥി ഡോ. സി എം ശ്രീകൃഷ്ണൻ അനുസ്മരണം പ്രഭാഷണം നടത്തി.

പി. നന്ദകുമാർ സംവിധാനം ചെയ്ത ‘ഇടയ്ക്ക ‘ എന്ന ഡോക്യുമെൻ്ററി മൃദംഗ വിദ്വാൻ ജി ചന്ദ്രശേഖരൻ നായർ പ്രകാശനം ചെയ്തു. ഡോ. മുരളി ഹരിതം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നദോപാസന നിർവാഹക സമിതി അംഗം മണികണ്ഠൻ ചൂണ്ടാണി നന്ദിയും പ്രകാശിപ്പിച്ചു. ഗവ. മുൻ സ്പെഷ്യൽ സെക്രട്ടറി ഉണ്ണികൃഷ്ണനും പി ജയശങ്കറും വിശിഷ്ട വ്യക്തികളെ പൊന്നാട നൽകി ആദരിച്ചു. തുടർന്നു ഹരിരാഗ് നന്ദൻ്റെ സംഗീതകച്ചെരിയും അവതരിപ്പിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top