
വല്ലക്കുന്ന് : വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും സംയുക്തമായ തിരുനാൾ നവംബര്‍ 19, 20 തീയതികളില്‍ ആഘോഷിക്കും.
നവംബര്‍ 10 മുതല്‍ 18 വരെ വൈകിട്ട് 5 30ന് നവനാള്‍ കുര്‍ബ്ബാന, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ നടന്നുവരുന്നു. നവംബര്‍ 19 രാവിലെ 7 മണിക്ക് ദിവ്യബലിയും പ്രസുദേന്തി വാഴ്ചയും ഉണ്ടായിരിക്കുതാണ് തുടർന്ന് പ്രദക്ഷിണമായി തിരുസ്വരൂപങ്ങള്‍ രൂപ പന്തലില്‍ പ്രതിഷ്ഠിക്കുന്നു.
ഉച്ചയ്ക്ക് 1 മണി മുതല്‍ കുടുംബ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ വീടുകളിലേക്ക് അമ്പ് എഴുള്ളിപ്പ് ഉണ്ടായിരിക്കുതാണ് വൈകിട്ട് 6.30ന് പള്ളിയങ്കണത്തില്‍ കേരളത്തിലെ പ്രമുഖ ബാന്‍ഡ് വാദ്യ ടീമുകളുടെ സൗഹൃദ ബാന്‍ഡ് വാദ്യം ഉണ്ടായിരിക്കുതാണ്.
തിരുനാള്‍ ദിനമായ നമ്പര്‍ 20 ഞായറാഴ്ച രാവിലെ 7 മണി 10 മണി 3.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുതാണ്. 10 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് എലിഞ്ഞിപ്ര അസീസി ആശ്രമത്തിലെ റവ. ഫാ. പോള്‍ നടയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. ജോബി മേനോത്ത് വചന സന്ദേശം നല്കുതായിരിക്കും.
വൈകിട്ട് 4. 30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയങ്കണത്തില്‍ നിന്നും ആരംഭിച്ച് വൈകിട്ട് 7മണിക്ക് പള്ളിയില്‍ സമാപിക്കുന്നു. ശേഷം വാനില്‍ വര്‍ണ്ണവിസ്മയം ഉണ്ടായിരിക്കുതാണ് പെരുാളിന്റെ സുഖമമായി നടത്തിപ്പിന് വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ വികാരി ഫാ. ജോസഫ് മാളിയേക്കല്‍, കൈക്കാരന്മാരായ ജോണി തൊടുപറമ്പില്‍, റോയ് മരത്തംപിള്ളി, സേവി തൊടുപറമ്പില്‍, ജനറല്‍ കവീനര്‍ ജെക്സൻ തണ്ടിയേക്കല്‍, ആന്റണി തണ്ടിയേക്കല്‍ പബ്ലിസിറ്റി കവീനര്‍മാരായ ജോസ് കോക്കാട്ട് , അരുൺ തണ്ടിയേക്കല്‍, ജോസഫ് തൊടുപറമ്പില്‍, മേജോ ജോസ് തൊടുപറമ്പില്‍ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda