മുകുന്ദപുരത്ത് സഹകാരി സദസ്സുകൾക്ക് തുടക്കമായി

അഖിലേന്ത്യ സഹകരണ വരാഘോഷത്തിന്‍റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിക്കുന്ന 69 സഹകാരി സദസ്സുകൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : അഖിലേന്ത്യ സഹകരണ വരാഘോഷത്തിന്‍റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിക്കുന്ന 69 സഹകാരി സദസ്സുകളുടെ സർക്കിൾ തല ഉദ്ഘാടനം പുല്ലൂരിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ആനന്ദപുരം റൂറൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ജോമി ജോൺ, കെ.സി. ഗംഗാധരൻ മാസ്റ്റർ, ബിജു ലാസർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി, പഞ്ചായത്തംഗങ്ങളായ മണി സജയൻ, നിഖിതാ അനൂപ്, മനീഷാ മനീഷ് തുടങ്ങിയവർ സംസാരിച്ചു.

ബാങ്ക് പ്രസിഡന്റ് രാജേഷ് പി.വി സ്വാഗതവും സപ്നാ സി.എസ്. നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട, പുത്തൻചിറ, അന്നമനട തുടങ്ങി 18 കേന്ദ്രങ്ങളിൽ ഇന്ന് സഹകാരി സദസ്സുകൾ നടന്നു. ബുധനാഴ്ച മൂന്ന് കേന്ദ്രങ്ങളിൽ സെമിനാറും 29 കേന്ദ്രങ്ങളിൽ സഹകാരി സദസ്സും നടക്കും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top