കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഓ) KL45 ഇരിങ്ങാലക്കുട സോൺ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഓ) KL45 ഇരിങ്ങാലക്കുട സോൺ സമ്മേളനം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അരുൺ എം ആർ ഉദ്ഘടനം നിർവഹിച്ചു. കെ.ടി.ഡി.ഓ സംസ്ഥാന സെക്രട്ടറി ബാഹുലേയൻ എ.പി മുഖ്യപ്രഭാഷണം നടത്തി.

സോൺ പ്രസിഡന്റ്‌ സുകുമാരൻ പി.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ 60 വയസ്സ് കഴിഞ്ഞ മുഴുവൻ കെ.ടി.ഡി.ഓ ഡ്രൈവർമാരെയും ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു കെ ആർ, സജീഷ് കെ.വി, നന്ദകുമാർ ടി.എ, ആഷിക് ആർ.വി, അഷറഫ് ഓ.പി,മഹേഷ്‌ കെ.വി, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സോൺ സെക്രട്ടറി ശിവപ്രസാദ് കെ.എൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top