കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്‌സ് കോളേജിന് തുടർച്ചയായി നാലാം തവണയും കിരീടം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റർ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് തുടർച്ചയായി നാലാം തവണയും കിരീടം ചൂടി. ഫൈനൽ മത്സരത്തിൽ കാർമൽ കോളേജ് മാളയെ രണ്ടിനെതിരെ നാലു കോളിന് തോൽപ്പിച്ചാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ചാമ്പ്യന്മാരായത്. കോഴിക്കോട് ദേവഗിരി കോളേജ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മേഴ്സി കോളേജ് പാലക്കാടിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ ട്രോഫി സമ്മാനിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top