
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹ രോഗത്തെ തുടര്‍ന്ന് കാല് മുറിച്ച് മാറ്റിയ നിര്‍ധനയായ മാപ്രാണം സ്വദേശിനിക്ക് കൃത്രിമ കാല് വിതരണം ചെയ്തു. കല്ലേറ്റുംകര നിപ്മറില്‍ നിര്‍മ്മിച്ച കൃത്രിമ കാലാണ് നല്‍കിയത്. കൃത്രിമ കാല് വിതരണോദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാര്‍ ഇടപ്പുഴ നിര്‍വ്വഹിച്ചു.
കൃത്രിമ കാലിനുള്ള സാമ്പത്തിക സഹായം നല്കിയ സിന്‍സന്‍ ഫ്രാന്‍സീസ് തെക്കേത്തലയെ യോഗത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സതീശന് നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, നഗരസഭ കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ്, ക്ലബ്ബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി, സി. സോണിയ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda