അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു

അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് വിരി വെക്കുന്നതിനും വിശ്രമിക്കുന്നതിനും കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക ഇടത്താവളം ദേവസ്വം ഒരുക്കുന്നു, മുൻകൂട്ടി അറിയിക്കുന്നവർക്ക് ഭക്ഷണ സൗകര്യവും

ഇരിങ്ങാലക്കുട : അയ്യപ്പഭക്തന്മാർക്കായി മണ്ഡലക്കാലത്ത് കൂടൽമാണിക്യം ദേവസ്വം താൽക്കാലിക ഇടത്താവളം ഒരുക്കുന്നു. വൃശ്ചികം1(2022 നവംബർ 17) മുതൽ അയ്യപ്പഭക്തന്മാർക്ക് വിരി വെക്കുന്നതിനും വിശ്രമിക്കുന്നതിനും കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേക വിശ്രമ കേന്ദ്രം സജ്ജമാക്കുന്നത്. മുൻകൂട്ടി അറിയിക്കുന്ന അയ്യപ്പ ഭക്തന്മാർക്ക് ഭക്ഷണ സൗകര്യവും ഏർപ്പെടുത്തുന്നതാണ്.

കൂടൽമാണിക്യം ദേവസ്വം കീഴടങ്ങളായ ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ മഹാദേവ ക്ഷേത്രം (ആലുവ ), കേച്ചേരിക്ക് അടുത്തുള്ള ആളൂർക്കാവ് ഭഗവതി ക്ഷേത്രം (തൃശ്ശൂർ), പോട്ട പാമ്പാപോട്ട ക്ഷേത്രം ( ചാലക്കുടി), എളനാട് ഭഗവതി ക്ഷേത്രം (ചേലക്കര) എന്നിവിടങ്ങളിലും മണ്ഡലകാല വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9961744111, 9961744222

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top